നെടുമ്ബാശേരി വിമാനത്താവളത്തില്‍ നവംബര്‍ 20 മുതല്‍ നാലുമാസത്തേക്ക് പകല്‍ വിമാന സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറുവരെയാണ് നിയന്ത്രണം. പത്ത് വര്‍ഷം കൂടുമ്ബോള്‍ ചെയ്യേണ്ട റണ്‍വേ നവീകരണ ജോലികള്‍ നവംബര്‍ 20 മുതല്‍ ആരംഭിക്കുന്നതിനാലാണ് നിയന്ത്രണം.
രാവിലെ പത്തു മുതല്‍ വൈകിട്ട് ആറുവരെയാണ് നിര്‍മ്മാണ ജോലികള്‍ നടക്കുക. ഈ സമയത്ത് വിമനത്തിന്റെ ടേക്ക് ഓഫ്, ലാന്റിങ് എന്നിവ നടത്താനാകില്ല. എന്നാല്‍ ഈ സമയത്ത് നടക്കേണ്ട സര്‍വ്വീസുകള്‍ വൈകിട്ട് ആറുമുതല്‍ രാവിലെ പത്തുവരെ പുഃനക്രമീകരിക്കാന്‍ സിയാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യേന്തര സര്‍വ്വീസുകളില്‍ ഭൂരിഭാഗവും വൈകിട്ട് ആറുമുതല്‍ രാവിലെ പത്തുവരെയാണ്.