വിവാഹ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അവയവ ദാനത്തിന്റെ മഹത്വം പകര്‍ന്നു നല്‍കി നിബിയ യാത്രയായി. അഞ്ചു പേര്‍ക്ക് പുതു ജീവന്‍ നല്‍കിയാണ് നിബിയ മടങ്ങിയത്. തിങ്കളാഴ്ച പെരുമ്പാവൂരില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിബിയ മേരി ജോസഫ് (25) എന്ന യുവതി. എന്നാല്‍ വ്യായാഴ്ച രാത്രിയോടെ മസ്തിഷ്‌കമരണം മരണം സ്ഥിരീകരിച്ചതോടെ നിബിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.

നിബിയയുടെ ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്ന ചങ്ങനാശ്ശേരി, നാലുകോടി സ്വദേശി സഞ്ജീവ് ഗോപി (30) ക്കും, ഒരു വൃക്ക ഇതേ ആശുപത്രിയില്‍ ചികിത്സയിലുള്ള മറ്റൊരു രോഗിക്കുമാണ് ദാനം ചെയ്തത്.

മറ്റൊരു വൃക്കയും പാന്‍ക്രിയാസും അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്കും കരള്‍ ആസ്റ്റര്‍ മെഡ് സിറ്റിയിലെ രോഗിക്കുമാണ് ദാനം ചെയ്തു. ഡോ. മാത്യു ജേക്കബ്, ഡോ. ഷിജോയ്, ഡോ. റോമല്‍ മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ േഡാ. ജയകുമാര്‍ എന്നിവരാണ് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് േനേതൃത്വം നല്‍കിയത്.

ഇടുക്കി കട്ടപ്പന വണ്ടന്‍മേട് കരിമ്ബനക്കല്‍ പരേതനായ ജോസഫ് ചാക്കോയുടെയും നിര്‍മലയുടെയും മകളാണ് നിബിയ. തിങ്കളാഴ്ച നടന്ന വാഹനാപകടത്തില്‍ ജോസഫും മരിച്ചു. അപകടത്തില്‍പ്പെട്ട് സഹോദരന്‍ നിഥിന്‍ ജോസഫ് ചികിത്സയിലാണ്.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നഴ്സ് ആയിരുന്നു നിബിയ. ഓഗസ്റ്റിലാണ് നിബിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹസാമഗ്രികള്‍ വാങ്ങാനായി എറണാകുളത്തേക്കു പോയിരുന്നു. ഞായറാഴ്ച കോതമംഗലത്തെ ആന്റിയുടെ വീട്ടിലെത്തി തിങ്കളാഴ്ച രാവിലെയാണ് എറണാകുളത്തേക്ക് യാത്രതിരിച്ചത്. അപ്പോഴായിരുന്നു അപകടം.