തിരുവനന്തപുരം: എസിപിയുടെ അസഭ്യ വർഷത്തെ തുടർന്ന് നാടുവിടേണ്ടി വന്ന എറണാകുളം സെൻട്രൽ സ്റ്റേഷനിലെ സിഐ നവാസിനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കരൂരിൽ നിന്നും റെയിൽവേ പൊലീസാണ് സിഐ നവാസിനെ കണ്ടെത്തിയത്. വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ട റെയിൽവേ പൊലീസ് അധികൃതർ എത്തിയത് നവാസ് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നവാസിനെ തിരികെ എത്തിക്കുന്നതിനായി കൊച്ചി പൊലീസ് കരൂരിലേയ്ക്ക് തിരിച്ചിട്ടുണ്ട്.