പി.വി. അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്കിലേക്കു വെള്ളമെടുക്കുന്ന തടയണ രണ്ടാഴ്ചക്കകം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതിയുടെ കർശന ഉത്തരവ്. മേയ് 30നു മുന്പ് തടയണ പൊളിച്ചുനീക്കണമെന്നു നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിക്കപ്പെടാത്ത പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
തടയണ സ്വന്തം നിലയ്ക്കു പൊളിക്കാമെന്നു സ്ഥലം ഉടമ കോടതിക്ക് ഉറപ്പു നൽകിയിരുന്നെങ്കിലും അതു പാലിക്കപ്പെട്ടില്ല എന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണു കോടതി കളക്ടറോടു നടപടിക്കു നിർദേശിച്ചത്. പൊളിച്ചു നീക്കുന്നതിന്റെ ചെലവ് ഉടമസ്ഥനിൽനിന്ന് ഈടാക്കണമെന്നും കോടതി നിർദേശിച്ചു.
അൻവറിന്റെ ഭാര്യാപിതാവിന്റെ ഭൂമിയിലാണു തടയണ നിർമിച്ചിട്ടുള്ളത്. തടയണ സ്വന്തമായി പൊളിച്ചു നീക്കിക്കൊള്ളാമെന്നു ഭാര്യാപിതാവ് നേരത്തെ ഉറപ്പ് നൽകിയിരുന്നു.