ടി​ക് ടോ​ക്ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി 17 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹ​മ്മ​ദ്ന​ഗ​ർ സ്വ​ദേ​ശി പ്ര​തീ​ക് വ​ഡേ​ക്ക​റാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തീ​കി​ന്‍റെ ര​ണ്ടു ബ​ന്ധു​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

പ്ര​തീ​കും ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പേ​രും ഹോ​ട്ട​ൽ മു​റി​യി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് ടി​ക് ടോ​ക്ക് വീ​ഡി​യോ ഷൂ​ട്ട് ചെ​യ്ത​ത്. വീ​ഡി​യോ​യ്ക്കാ​യി നാ​ട​ൻ തോ​ക്ക് എ​ത്തി​ച്ചു. എ​ന്നാ​ൽ ഷൂ​ട്ടിം​ഗി​നി​ടെ ബ​ന്ധു​വി​ന്‍റെ കൈ​യി​ലി​രു​ന്ന തോ​ക്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പോ​ലീ​സ് എ​ത്തി പ്ര​തീ​കി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.