പ​ശ്ചി​മ​ബം​ഗാ​ളി​ലെ സ​മ​രം ചെ​യ്യു​ന്ന ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഡോ​ക്ട​ർ​മാ​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി സ​മ​ര​ത്തി​ന്. തി​ങ്ക​ളാ​ഴ്ച ഡോ​ക്ട​ർ​മാ​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​മെ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ന​യാ​യ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) അ​റി​യി​ച്ചു. ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​രെ സ​മീ​പി​ക്കു​മെ​ന്നും ഐ​എം​എ അ​റി​യി​ച്ചു.

ഡ​ൽ​ഹി മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന്, എ​യിം​സ്, സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ റെ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 4500 ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തു നി​ർ​ത്തി​യെ​ന്ന് സം​സ്ഥാ​ന​ത്തെ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ന അ​റി​യി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലും ഡോ​ക്ട​ർ​മാ​ർ സ​മ​രം ന​ട​ത്തു​ന്നു​ണ്ട്.

കോ​ൽ​ക്ക​ത്ത​യി​ലെ എ​ൻ​ആ​ർ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി മ​രി​ച്ച​തി​നെ തു​ട​ർ​ന്നു രോ​ഗി​യു​ടെ ബ​ന്ധു​ക​ൾ പ​രി​ഭോ​ഹോ മു​ഖ​ർ​ജി എ​ന്ന ജൂ​നി​യ​ർ ഡോ​ക്ട​റെ ആ​ക്ര​മി​ച്ചി​രു​ന്നു. ഡോ​ക്ട​ർ​മാ​രു​ടെ അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് രോ​ഗി മ​രി​ച്ച​തെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ബ​ന്ധു​ക​ളു​ടെ ആ​ക്ര​മ​ണം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡോ​ക്ട​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ​രം ആ​രം​ഭി​ച്ച​ത്.

സ​മ​രം ന​ട​ത്തു​ന്ന ഡോ​ക്ട​ർ​മാ​ർ നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ​മ​രം നി​ർ​ത്തി​വ​ച്ച് ജോ​ലി​ക്കു ക​യ​റ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഹോ​സ്റ്റ​ലു​ക​ൾ ഒ​ഴി​യേ​ണ്ടി​വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഇ​താ​ണ് ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം വ്യാ​പ​ക​മാ​ക്കി​യ​ത്. മ​മ​ത മാ​പ്പു​പ​റ​യ​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.