ഗുരുദേവന്റെ കഴുത്തില്‍ കയറിട്ട് നിന്ദിച്ചപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നു പറഞ്ഞവര്‍ ബിഷപ്പിനെതിരായ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ മതത്തെ തൊട്ടുള്ള ആവിഷ്‌ക്കാര സ്വാതന്ത്ര്യം വേണ്ടെന്ന് പറയുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ഗുരുദേവനെ നിന്ദിച്ചപ്പോഴും സീതയെയും ഹനുമാനെയും മോശമായി ചിത്രീകരിച്ചപ്പോഴും രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നാണ് പറഞ്ഞത്. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോയുടെ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ അതിന് നല്‍കിയ അവാര്‍ഡ് പിന്‍വലിച്ചു. മതത്തെ തൊട്ട് ആവിഷ്‌ക്കാര സ്വാതന്ത്ര്യം വേണ്ടെന്ന് മന്ത്രിക്ക് പോലും പറയേണ്ടിവന്നു. ഇത് രണ്ടും പറയുന്നത് ഒരേ വിപ്ലവക്കാരാണ്. നമ്മള്‍ സംഘടിതരോ ശക്തരോ വോട്ട് ബാങ്കോ അല്ലാത്തതാണ് ഈ ഇരട്ടത്താപ്പിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് യോഗം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.