വിദേശകാര്യ സഹമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ് വി. മുരളീധരന്‍. നൈജീരിയ വിട്ട ശേഷമുള്ള മന്ത്രിയുടെ ആദ്യ ദുബായ് സന്ദര്‍ശനമാണ് ഇത്. ദുബായില്‍ രണ്ടു പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ചുമതല ഏറ്റടുത്ത ശേഷമുള്ള ആദ്യ പൊതു പരിപാടിയെ യു. എ. ഇ വളരെ ആകാംക്ഷയോടെയാണ് കാണുന്നത്.

ദുബായ് താജ് ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ ഒരുക്കുന്ന മുഖാമുഖം പരിപാടിയിലാണ് ആദ്യം പങ്കെടുക്കുന്നത്. വെള്ളിയാഴ്ച രാവിലെ പൂര്‍ത്തിയാക്കുന്ന ഈ പരിപാടിക്ക് ശേഷം 11 :30 ഓടെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ ഒരുക്കുന്ന പൗര സ്വീകരണ പരിപാടിയില്‍ സംബന്ധിക്കും. യു. എ. ഇ. യിലെ വിവിധ നേതാക്കള്‍ ഓരോ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ചു പരിപാടിയില്‍ പങ്കുകൊള്ളും. അതിനു ശേഷം ഓരോ ലേബര്‍ ക്യാമ്പും മന്ത്രി സന്ദര്‍ശിക്കും.