കേരളാ കോൺഗ്രസിൽ പുതിയ തീരുമാനങ്ങളുമായി പിജെ ജോസഫ്. സിഎഫ് തോമസ് പാർട്ടി ചെയർമാനാകുന്നതിൽ എതിർപ്പില്ലെന്ന് പിജെ ജോസഫ്. ജോസ് കെ മാണി ഡെപ്യൂട്ടി ചെയർമാനാകും. താൻ പാർലമെന്ററി പാർട്ടി നേതാവാകാനാണ് സമവായ ഫോർമുല.വൈകാതെ തീരുമാനം ഉണ്ടാകുമെന്നും പ്രത്യേക പാർട്ടിയോഗം വിളിക്കുന്നില്ലെന്നും  വൈകാതെ തീരുമാനം ഉണ്ടാകുമെന്നും പിജെ ജോസഫ്. ജോസഫ് മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചെയർമാനാണെന്ന് താൻ അവകാശപ്പെട്ടിട്ടില്ലെന്ന് ജോസഫ് കുറച്ചു ദിവസം മുമ്പേ വ്യക്തമാക്കിയിരുന്നു.സമവായ നീക്കത്തിനായി കോട്ടയത്ത് വിളിച്ച യോഗത്തിൽ നിന്ന് ജോസ് കെ മാണി വിഭാഗം വിട്ടു നിന്നതിന് പിന്നാലെയാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. കെ.എം മാണി കെട്ടിപ്പടുത്ത പാർട്ടിയാണെന്ന് കരുതി മകനെ ചെയർമാനാക്കണമെന്ന് ഇല്ലെന്നായിരുന്നു ജോസഫ് ആദ്യം പറഞ്ഞത്.