പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസ്ഡന്റ് വ്‌ളാഡിമിര്‍ പുചിനുനുമായി കൂടിക്കാഴ്ച നടത്തി. ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് കിര്‍ഗിസ് തലസ്ഥാനമായ ബിഷ്‌കെകില്‍ പ്രധാനമന്ത്രി എത്തിയത്. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
തുടര്‍ച്ചയായി രണ്ടാം വട്ടം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. സന്ദര്‍ശനത്തില്‍ പുചിന്‍ സെപ്തംബറില്‍ വ്‌ളാഡിവോസ്‌റ്റോകില്‍ നടക്കുന്ന ഈസ്‌റ്റേണ്‍ ഇക്കോണമിക് ഫോറത്തില്‍ മുഖ്യ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു.
വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് കിര്‍ഗിസ് തലസ്ഥാനമായ ബിഷ്‌കെകില്‍ എത്തിയത്. ചൈന നേതൃത്വം വഹിക്കുന്ന 8 രാജ്യങ്ങളുടെ കൂട്ടായ്മയായ ഷാങ്ഹായി ഉച്ചകോടി ഇന്ത്യയും പാകിസ്ഥനും അംഗങ്ങളാകുന്നത് 2017 ലാണ്.