മുബൈയിലെ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ അജ്ഞാത സ്ത്രീ തട്ടികൊണ്ടുപോയി. കഴിഞ്ഞ ദിവസം മുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്.

അമ്മ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഉണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലായെന്ന വിവരം അമ്മ മനസിലാക്കിയത്. തുടര്‍ന്ന് ബഹളം വെച്ചതോടെയാണ് മറ്റുള്ളവര്‍ വിവരം അറിയുന്നത്. ഒരു സ്ത്രീ കുട്ടിയുമായി വേഗത്തില്‍ ഓടിപോകുന്നത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തി. സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.