തൃശൂര്‍ ഡി.സി.സി ഓഫീസില്‍ കെഎസ് യു ജില്ലാ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ കയ്യാങ്കളി. ജില്ലാ പ്രസിഡന്റ് മിഥുന് മോഹനും ജില്ലാ സെക്രട്ടറിമാരില്‍ ഒരാളായ നിധീഷ് പാലപ്പെട്ടിയുമാണ് തമ്മില്‍ത്തല്ലിയത്. സംഘടനയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നിധീഷ് പാലപ്പെട്ടിയുടെ കുറിപ്പിനെ മിഥുന് മോഹന്റെ ഗ്രൂപ്പുകാര്‍ അധിക്ഷേപിച്ചതില്‍ തുടങ്ങിയ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
വ്യാഴാഴ്്ച വൈകിട്ട് നാല് മണിക്ക് ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ഖാദര്‍ കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ കൂടിയാലോചനകള്‍ക്ക് വേണ്ടിയാണ് യോഗം ചേര്‍ന്നത്.
തര്‍ക്കം വഷളായി നേതാക്കളടക്കമുള്ളവര്‍ തമ്മില്‍ ഉന്തും തളളുമായി. ഡിസിസി ഓഫീസ് ചുമതലയുള്ള ഉസ്മാന്, ജനറല്‍ സെക്രട്ടറി കെബി ജയറാം എന്നിവരടക്കം ഓഫീസില്‍ നിന്നും മുറ്റത്തേയ്ക്കിറങ്ങിയതോടെ രംഗം വഷളാകുകയായിരുന്നു. മറ്റുള്ളവര്‍ പിടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.