നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. പക്ഷി ഇടിച്ചെന്ന സംശയത്തിനെ തുടര്‍ന്നാണ് വിമാനം നെടുന്പാശേരിയിൽ തിരിച്ചിറക്കിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
20 മിനിറ്റ് പറന്നതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.