നടിയും നര്‍ത്തകിയുമായ വിഷ്ണുപ്രിയ വിവാഹിതയാകുന്നു. ഈ മാസം ഇരുപതിനാണ് താരത്തിന്റെ വിവാഹം. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയ ചിത്രങ്ങള്‍ വിഷ്ണുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

വിവാഹ നിശ്ചയത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മുന്തിരി നിറത്തിലുള്ള ലെഹങ്ക അണിഞ്ഞ നടിയുടെ ചിത്രങ്ങൾ അത്രമേൽ സുന്ദരമാണ്. തുടക്കത്തിൽ തകധിമി എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ വിഷ്ണുപ്രിയ ഒരുപിടി നല്ല ചലച്ചിത്രങ്ങളുടെ ഭാഗമായിട്ടുമുണ്ട്. 2007ൽ പുറത്തിറങ്ങിയ സ്പീഡ് ട്രാക്കിലൂടെയാണ് വിഷ്ണുപ്രിയ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ സഹതാരമായിട്ടായിരുന്നു വിഷ്ണുപ്രിയ എത്തിയത്. തുടര്‍ന്ന് 2009ൽ പുറത്തിറങ്ങിയ കേരളോത്സവം എന്ന ചിത്രത്തിലൂടെ നായികയായി. 2010ൽ പുറത്തിറങ്ങിയ പെണപട്ടണം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Image result for വിഷ�ണ�പ�രിയ വിവാഹിതയാക�ന�ന�

തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ വിഷ്ണുപ്രിയ വിവിധ ചിത്രങ്ങളിലായി ചെയ്തു. 2012ൽ പുറത്തിറങ്ങിയ നാങ്ക എന്ന ചിത്രത്തിലൂടെ വിഷ്ണുപ്രിയ തമിഴിലും അരങ്ങേറ്റം കുറിച്ചു. അടുത്തിടെ സ്റ്റാര്‍ ചലഞ്ച് എന്ന റിയാലിറ്റി ഷോയിലൂടെയാണ് നടി ഒടുവിൽ പ്രേക്ഷക‍ര്‍ക്ക് മുന്നിലെത്തിയത്. വിഷ്ണുപ്രിയ അഭിനയിച്ച ആദ്യ സീരിയൽ അയ്യപ്പശരണം ഹിറ്റായി സംപ്രേക്ഷണം തുടരുകയാണ്. കൂടാതെ റിയാലിറ്റി ഷോകളിലെ സ്ഥിരം സാന്നിധ്യവുമാണ് വിഷ്ണുപ്രിയ.