കടൽ ക്ഷോഭമുണ്ടായ വലിയ തുറ തീരം സന്ദർശിക്കാനെത്തിയ മന്ത്രി കെ കൃഷ്ണൻ കുട്ടിയെ നാട്ടുകാർ തടഞ്ഞു .  കടല്‍ഭിത്തിനിര്‍മാണം വൈകുന്നതിലാണ് നാട്ടുകാരുടെ പ്രതിഷേധം. എംഎൽഎ വി എസ് ശിവകുമാറും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു .മുന്‍പ് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് കടൽഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി . മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ രണ്ടു തവണ മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയെ തട‍ഞ്ഞു. പൊലീസ് കനത്ത സുരക്ഷയൊരുക്കിയാണ് മന്ത്രിയെ തിരിച്ചയച്ചത് .

കടൽഭിത്തി നിർമ്മിക്കുന്നതിൽ കാലതാമസം വരുത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുല്ലക്കെതിരെ പ്രതിഷേധമുയർന്നിരുന്നു .