എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സിഐ വിഎസ് നവാസിനെ കാണാനില്ലെന്ന് പരാതി. സിഐയുടെ ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാനില്ലെന്നാണ് സിഐയുടെ ഭാര്യ പരാതി നല്‍കിയിരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചതായി കമ്മിഷണര്‍ വിജയ് സാക്കറെ അറിയിച്ചു.

മേലുദ്യോഗസ്ഥനുമായി നവാസ് കഴിഞ്ഞ ദിവസം വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതലകള്‍ ഇന്നലെ ഔദ്യോഗികമായി ഒഴിഞ്ഞതായും വിവരമുണ്ട്.

ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയതായി കൊച്ചി കമ്മിഷണറായി ഇന്ന് രാവിലെ ചുമതലയേറ്റ ഐജി വിജയ് സാക്കറെ അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരും സിഐയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി ഐജി വ്യക്തമാക്കി. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.