ആ​​​റ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള ഐ​​​എ​​​എ​​​സു​​​കാ​​​രെ മാ​​​റ്റി നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​യി പൊ​​​തു​​​ഭ​​​ര​​​ണ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നെ നി​​​യ​​​മി​​​ച്ചു. കൊ​​​ല്ലം ക​​​ള​​​ക്ട​​​റാ​​​യി ഹൗ​​​സിം​​​ഗ് ക​​​മ്മീ​​​ഷ​​​ണ​​​ർ ബി. ​​​അ​​​ബ്ദു​​​ൾ നാ​​​സ​​​റി​​​നെ നി​​​യ​​​മി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ള​​​ക്ട​​​റാ​​​യി​​​രു​​​ന്ന കെ. ​​​വാ​​​സു​​​കി​​​യും ഭ​​​ർ​​​ത്താ​​​വ് കൊ​​​ല്ലം ക​​​ള​​​ക്ട​​​റാ​​​യി​​​രു​​​ന്ന എ​​​സ്. കാ​​​ർ​​​ത്തി​​​കേ​​​യ​​​നും ആ​​​റു മാ​​​സ​​​ത്തെ അ​​​വ​​​ധി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​തി​​​നെത്തുട​​​ർ​​​ന്നാ​​​ണു പു​​​തി​​​യ നി​​​യ​​​മ​​​നം.

ആ​​​ല​​​പ്പു​​​ഴ ക​​​ള​​​ക്ട​​​റാ​​​യി അ​​​ദീ​​​ല അ​​​ബ്ദു​​​ള്ള​​യെ നി​​​യ​​​മി​​​ച്ചു. അ​​​സാ​​​പ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി​​​രു​​​ന്നു അ​​​ദീ​​​ല അ​​​ബ്ദു​​​ള്ള. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​യി​​​രു​​​ന്ന എ​​​സ്. സു​​​ഹാ​​​സി​​​നെ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം ക​​​ള​​​ക്ട​​​റാ​​​യി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് സ​​​ഫീ​​​റു​​​ള്ള​​​യെ സം​​സ്ഥാ​​ന ജി​​​എ​​​സ്ടി അ​​​ഡീ​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. ഐ ​​​ആ​​​ൻ​​​ഡ് പി​​​ആ​​​ർ​​​ഡി ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്ന ടി.​​​വി. സു​​​ഭാ​​​ഷാ​​​ണു പു​​​തി​​​യ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​യി​​​രു​​​ന്ന മീ​​​ർ മു​​​ഹ​​​മ്മ​​​ദ് അ​​​ലി​​​യെ ശു​​​ചി​​​ത്വ​​​മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു.

സാ​​​മൂ​​​ഹി​​​ക നീ​​​തി ഡ​​​യ​​​റ​​​ക്ട​​​ർ ജാ​​​ഫ​​​ർ മാ​​​ലി​​​ക്കി​​​നെ മ​​​ല​​​പ്പു​​​റം ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ച്ചു. മ​​​ല​​​പ്പു​​​റം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​മി​​​ത് മീ​​​ണ അ​​​ന​​​ർ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​റാ​​​കും. ലോ​​​ട്ട​​​റി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ചു​​​മ​​​ത​​​ല കൂ​​​ടി അ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും.
വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് (പി​​​എ​​​സ്‌​​​യു) സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷി​​​നെ നി​​​യ​​​മി​​​ച്ചു.

ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി സി.​​​എ. ല​​​ത​​​യെ നി​​​യ​​​മി​​​ച്ചു. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി എ. ​​​ഷാ​​​ജ​​​ഹാ​​​ന് സൈ​​​നി​​​ക ക്ഷേ​​​മം, പ്രി​​​ന്‍റിം​​​ഗ് ആ​​​ൻ​​​ഡ് സ്റ്റേ​​​ഷ​​​ന​​​റി എ​​​ന്നി​​​വ​​​യു​​​ടെ ചു​​​മ​​​ത​​​ല കൂ​​​ടി ന​​​ൽ​​​കി.

കൃ​​​ഷി സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ര​​​ത്ത​​​ൻ ഖേ​​​ൽ​​​ക​​​ർ​​​ക്ക് കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന- ക​​​ർ​​​ഷ​​​ക​​​ക്ഷേ​​​മ ഡ​​​യ​​​റ​​​ക്ടറു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ യു.​​​വി. ജോ​​​സി​​​നെ ലൈ​​​ഫ് മി​​​ഷ​​​ൻ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.