തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ പ്രതികരണത്തെ പിന്തുണച്ചും സുധീരന്റെ പ്രതികരണത്തെ പരിഹസിച്ചും അബ്ദുള്ളക്കുട്ടി രംഗത്ത്. സുധീരന്റെ വാദഗതി തനി അവസരവാദം എന്നല്ലാതെ എന്ത് പറയാനാണെന്ന് അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കില്‍ പറയുന്നു. ആറ് എയര്‍പോര്‍ട്ടുകള്‍ക്കൊപ്പം അനന്തപുരി ആധുനികവല്‍ക്കരിക്കാന്‍ മുന്‍കൈയെടുത്ത പ്രധാനമന്ത്രിക്ക് അഭിവാദ്യം. അല്ലാതെ മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെയെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.