യുഎഇയില്‍ ഇന്ത്യക്കാരന് വീണ്ടും ഏഴ് കോടിയുടെ ലോട്ടറി .ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പിലാണ് രഘു കൃഷ്ണമൂര്‍ത്തിയെന്ന ഇന്ത്യക്കാരന് ഒന്നാം സമ്മാനം ലഭിച്ചത്.

10 ലക്ഷം ഡോളര്‍ (ഏകദേശം ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) ആണ് രഘു കൃഷ്ണമൂര്‍ത്തിക്ക് സമ്മാനം ലഭിക്കുക. എന്നാല്‍ അദ്ദേഹത്തെ ഫോണില്‍ ലഭ്യമാവാത്തതിനെ തുടര്‍ന്ന് വിവരമറിയിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞില്ല.

ഒമാനിലാണ് രഘു താമസിക്കുന്നത്. 301-ാം സീരിസിലുള്ള 2115 -ാം നമ്പര്‍ ടിക്കറ്റാണ് അദ്ദേഹം എടുത്തത്. ഇതോടെ ദുബായ് ഡ്യൂട്ടി ഫ്രീം മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്ന 143-ാമത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് രഘു കൃഷ്ണമൂര്‍ത്തി.