യുഡിഎഫിനെതിരെ കടുത്ത വിമര്‍ശനവുമായി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. പാലാരിവട്ടം പാലത്തിന്റേതടക്കമുള്ള അഴിമതികള്‍ തുറന്ന് പറഞ്ഞതിനാലാണ് തനിക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകേണ്ടി വന്നത് ഗണേഷ് കുമാര്‍ പറഞ്ഞു.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയെ പറ്റി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് തെളിവുകള്‍ സഹിതം അന്ന് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ അപമാനിതനായി തനിക്ക് പുറത്ത് പോകേണ്ടി വന്നു. അഴിമതിക്കായി ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.