എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് തിരുവനന്തപുരം മാലിദ്വീപ് വിമാനം റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലേക്ക് ഉച്ചയ്ക്ക് 2.45 ന് പുറപ്പെടേണ്ടയിരുന്ന മാല എയര്‍വേയ്‌സ് വിമാനമാണ് റദ്ദാക്കിയത്. വിമാനം യാത്രയ്ക്കായി റണ്‍വേയിലേക്ക് കടക്കുമ്പോഴായിരുന്നു എന്‍ജിന്റെ ഒരു ഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചത്. തകരാര്‍ പരിഹരിച്ച ശേഷം അടുത്ത ദിവസം ഉച്ചയോടെ വിമാനം പുറപ്പെടുവെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.