ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ ഓഫീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

സ്വര്‍ണക്കടത്തു കേസില്‍ ബലാഭാസ്‌കറിന്റെ സുഹൃത്തുക്കളായ പകാശന്‍ തമ്പി, വിഷ്ണു എന്നിവരുടെ പങ്ക് തെളിഞ്ഞതോടെയാണ് ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡിആര്‍ഐല്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.

പ്രകാശന്‍ തമ്പി, വിഷ്ണു എന്നിവരുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള വിവരങ്ങളാണ് ക്രൈബ്രാഞ്ച് ശേഖരിച്ചത്. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസുകള്‍ ഡിആര്‍ഐക്കു കൈമാറാനും ക്രൈംബ്രാഞ്ച് സംഘം ആലോചിക്കുന്നുണ്ട്. ഇതിനായി ഡിആര്‍ഐക്കു കത്ത് നല്‍കിയെന്നും സംഘം അറിയിച്ചു.