സെമിത്തേരി തര്‍ക്കത്തിന് പരിഹാരമായതോടെ ഒരു മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന തുരുത്തികരയില്‍ അന്നമ്മയുടെ മൃതദേഹം നാളെ സംസ്‌ക്കരിയ്ക്കും.

തര്‍ക്കമുണ്ടായിരുന്ന ജറുസലേം പള്ളി സെമിത്തേരിയില്‍ രാവിലെ ഒമ്പതുമണിക്കാണ് സംസ്‌കാരം.

കഴിഞ്ഞ മെയ് 14നാണ് തുരുത്തിക്കര മാര്‍ത്തോമ്മ പള്ളി ഇടവകാംഗമായ അന്നമ്മ മരിച്ചത്. സെമിത്തേരിയെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ 29 ദിവസമായി മൃതദേഹം സംസ്‌കരിക്കാനായിരുന്നില്ല.