കവിയുമായ പഴവിള രമേശൻ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും. മാളൂട്ടി, അങ്കിൾ ബൺ,വസുധ തുടങ്ങിയ ചിത്രങ്ങളിൽ ഇദ്ദേഹം പാട്ടുകൾ എഴുതിയിരുന്നു.

കവി, ഗാനരചയിതാവ്‌, ലേഖനകർത്താവ്‌, മികച്ച സംഘാടകൻ, ഭാഷാപണ്ഡിതൻ എന്നിങ്ങനെ പല ഭാവങ്ങളിൽ സമന്വയിക്കുന്ന പ്രതിഭയാണ്‌ പഴവിള രമേശൻ.

ഓർമ്മകളുടെ വർത്തമാനം, മായാത്ത വരകൾ, നേർവര എന്നീ ലേഖനങ്ങളും പഴവിള രമേശന്റെ തീഷ്ണാനുഭവത്തിന്റെയും വിപുലമായ സൗഹൃദത്തിന്റെയും സാക്ഷ്യപത്രങ്ങളാണ്‌.പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക്, പ്രയാണപുരുഷന്‍ എന്നീ കവിതാസമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്.