ഡല്‍ഹിയില്‍ അസഹനീയമായ പൊടിക്കാറ്റിന് തുടര്‍ന്ന് ഇന്ദിരാഗാന്ധി വിമാനത്താവളം താത്കാലികമായി അടച്ചു. ഗുജറാത്തിലും ശക്തമായ പൊടിക്കാറ്റ് വീശുകയാണ്. അറബിക്കടലിന്റെ തീരത്തുള്ള പ്രസിദ്ധ സോമനാഥ ക്ഷേത്രത്തിനു സമീപത്താണ് പൊടിക്കാറ്റ് രൂക്ഷം. കടല്‍പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാറ്റിന്റെ സഞ്ചാരപാതയിലുള്ള കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കാഴ്ച മറയ്ക്കുന്ന തരത്തിലാണു പൊടിക്കാറ്റ് വീശുന്നത്. ഡല്‍ഹി വിമാനത്താവളം താത്കാലികമായി അടച്ചാല്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.