മലയാളം കാത്തിരിക്കുന്ന അത്ഭുത ചിത്രമാണ് മമ്മൂട്ടിയുടെ മാമാങ്കം. നാവാമുകുന്ദന്റെ മടിത്തട്ടിലാടി തിമിര്‍ത്ത മാമാങ്കത്തിന്റെ ചരിത്രകഥ അഭ്രപാളിയിലെത്തുമ്പോള്‍ അതു മലയാളസിനിമാചരിത്രത്തിലും മറ്റൊരു വിസ്മയമാകും.  വ​ന്പ​ൻ മു​ത​ൽ മു​ട​ക്കി​ൽ നി​ർ​മി​ക്കു​ന്ന സി​നി​മ ഈ ​വ​ർ​ഷം പൂ​ജ അ​വ​ധി ല​ക്ഷ്യ​മാ​ക്കി തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന സി​നി​മ​യെക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്നുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നൊ​പ്പം ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സ് ചെ​യ്തു.

മ​മ്മൂ​ട്ടി കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ വ​ന്പ​ൻ താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് ന​ടി പ്രാ​ചി തെ​ഹ്‌ല​ൻ ആ​ണ് മാ​മാ​ങ്ക​ത്തി​ലെ നാ​യി​ക. ഓ​ഡി​ഷനി​ലൂ​ടെ​യാ​യി​രു​ന്നു പ്രാ​ചി മാ​മാ​ങ്ക​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ന്ന​ത്. ഇ​പ്പോ​ഴി​താ മ​മ്മൂ​ട്ടി​യെ കു​റി​ച്ചും മാ​മാ​ങ്ക​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ഭാ​ഗ്യം ല​ഭി​ച്ച​തി​നെ കു​റി​ച്ചും വെ​ളി​പ്പെ​ടു​ത്തി പ്രാ​ചി എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​യി​രു​ന്നു ന​ടി മ​ന​സ് തു​റ​ന്ന​ത്.

ഞ​ങ്ങ​ളു​ടെ സി​നി​മ മാ​മാ​ങ്ക​ത്തി​ന്‍റെ ആ​ദ്യ പോ​സ്റ്റ​ർ വ​ന്ന​തി​ൽ ഞാ​ൻ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​വ​തി​യാ​ണ്. മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ളെ​ല്ലാം ആ ​പോ​സ്റ്റ​ർ അ​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ലൂ​ടെ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ ആ​കാം​ക്ഷ​യു​ണ്ട്. എ​ല്ലാ​വ​രും എ​ന്നോ​ട് മ​മ്മൂ​ക്ക​യെ കു​റി​ച്ച് പ​റ​യാ​നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​തി​ന് മു​ൻ​പ് മാ​മാ​ങ്ക​ത്തി​ന് വേ​ണ്ടി നി​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യ്ക്ക് ന​ന്ദി പ​റ​യു​ക​യാ​ണ്.

ടീ​സ​ർ വ​രാ​ൻ സ​മ​യം എ​ടു​ക്കു​മെ​ന്നും പ​റ​യു​ന്നു. സ്റ്റാ​ർ പ്ല​സി​ലെ ദി​യ ഓ​ർ ബാ​ത്തി ബം ​എ​ന്ന ടെ​ലി​വി​ഷ​ൻ സീ​രി​യ​ലി​ലൂ​ടെ​യാ​ണ് ഞാൻ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. അ​തി​ന് ശേ​ഷ​മാ​ണ് മാ​മാ​ങ്ക​ത്തി​ലേ​ക്ക് എ​നി​ക്ക് അ​വ​സ​രം വ​രു​ന്ന​ത്. അ​തി​ന് വേ​ണ്ടി മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു. ഓ​ഡി​ഷ​ൻ ന​ട​ത്തി. ഓ​ഡി​ഷ​ൻ ന​ട​ത്തി​യ ലി​സ്റ്റി​ൽ മു​ന്നി​ലെ​ത്തി. ഇ​തോ​ടെ​യാ​ണ് ഉ​ണ്ണി​മാ​യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ എ​നി​ക്ക് കി​ട്ടി​യ​ത്.

ഉ​ണ്ണി​മാ​യ എ​ന്ന് പ​റ​ഞ്ഞാ​ൽ ഫൈ​റ്റ​റും എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് ചെ​യ്യു​ന്ന​തുമാ​യ വേ​ഷ​മാ​ണ്. ബാ​ക്കി ഇ​പ്പോ​ൾ പ​റ​യാ​ൻ പ​റ്റി​ല്ല. സി​നി​മ​യി​ലൂ​ടെ കാ​ണൂ. ക​ഴി​ഞ്ഞ വ​ർ​ഷം മാ​മാ​ങ്ക​ത്തി​ന്‍റെ സെ​റ്റി​ൽ നി​ന്നു​മാ​യി​രു​ന്നു ആ​ദ്യ​മാ​യി മ​മ്മൂ​ക്ക​യെ കാ​ണു​ന്ന​ത്.

അ​ന്ന് ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി വീ​ട്ടി​ൽ പോ​വാ​ൻ നേ​ര​ത്താ​ണ് മ​മ്മൂ​ക്ക​യെ കാ​ണു​ന്ന​ത്. എ​ന്നെ കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം അ​ദ്ദേ​ഹം ചോ​ദി​ച്ചി​രു​ന്നു. മാ​മാ​ങ്ക​ത്തി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് എ​ന്തെ​ല്ലാം ചെ​യ്തി​രു​ന്നു അ​ങ്ങ​നെ എ​ല്ലാം ചോ​ദി​ച്ചി​രു​ന്നു.

മ​മ്മൂ​ക്ക ഒ​രു അ​തി​ശ​യി​പ്പി​ക്കു​ന്ന വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ്. മ​മ്മൂ​ക്ക ന​മ്മ​ളെ ന​ന്നാ​യി കെ​യ​ർ ചെ​യ്യും. അ​ദ്ദേ​ഹം വ​ള​രെ​യ​ധി​കം പി​ന്തു​ണ ന​ൽ​കു​ന്ന ആ​ളാ​ണ്. ഏ​തെ​ങ്കി​ലും ഒ​രു രം​ഗം അ​ഭി​ന​യി​ക്കു​ന്പോ​ൾ ഇ​ങ്ങ​നെ ചെ​യ്താ​ൽ ന​ന്നാ​യി​രി​ക്കു​മെ​ന്ന് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും. നേ​ര​ത്തെ ഒ​രു റം​സാ​ൻ സ​മ​യ​ത്ത് എ​നി​ക്ക് വീ​ട്ടി​ലു​ണ്ടാ​ക്കി​യ ഭ​ക്ഷണം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹം തോ​ന്നി. മ​മ്മൂ​ക്ക​യോ​ട് ഞാ​ന​ത് പ​റ​ഞ്ഞു.

അ​ദ്ദേ​ഹം വീ​ട്ടി​ൽ നി​ന്നും ബി​രി​യാ​ണി ഉ​ണ്ടാ​ക്കി​ക്കൊ​ണ്ട് വ​ന്നു. എ​നി​ക്ക് മാ​ത്ര​മ​ല്ല ആ ​സെ​റ്റി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യു​മാ​യി​ട്ടാ​ണ് ബി​രി​യാ​ണി കൊ​ണ്ടുവ​ന്ന​ത്. അ​തേ, മ​മ്മൂ​ക്ക ഒ​രു രാ​ജാ​വാ​ണ്. മ​ല​യാ​ള സി​നി​മ​യി​ലെ ഇ​തി​ഹാ​സ​മാ​ണ് മെ​ഗാ​സ്റ്റാ​ർ. ഒ​രു മ​നു​ഷ്യ​നാ​യും ന​ട​നാ​യും മ​മ്മൂ​ക്ക ഇ​ൻ​ഡ​സ്ട്രി​ക്ക് ന​ൽ​കി​യ കാ​ര്യ​ങ്ങ​ൾ​ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യാ​ണ്.

എ​ന്നെ​ക്കാ​ളും ന​ന്നാ​യി നി​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തെ കു​റി​ച്ച് അ​റി​യാ​മ​ല്ലോ. മ​മ്മൂ​ക്ക​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ഞാ​നാ​ണ് നാ​യി​ക. എ​ന്നാ​ൽ മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യി​ട്ട് ആ​രാ​ണെ​ന്നു​ള്ള ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം പ​റ​യാ​ൻ പ​റ്റി​ല്ലെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി. സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തും ന​ട​ക്കും. അ​തി​ന് വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ന്നുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

നി​ങ്ങ​ൾ ഒ​രി​ക്ക​ലും കാ​ണാ​ത്ത വ​ലി​യൊ​രു സി​നി​മ അ​നു​ഭ​വ​മാ​യി​രി​ക്കും മാ​മാ​ങ്കം. മ​മ്മൂ​ക്ക​യ്ക്കൊ​പ്പ​മു​ള്ള അ​ഭി​ന​യം മ​നോ​ഹ​ര​മാ​യി​രു​ന്നു. സി​നി​മ​യൂ​ടെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ​തേ​യു​ള്ളു. ഡ​ബ്ബിം​ഗ് ആ​രം​ഭി​ക്കാ​ൻ പോ​വു​ന്ന​തേ​യു​ള്ളു- പ്രാ​ചി പ​റ​യു​ന്നു