ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ കുടലിലെ മുറിവിന്റെ ദുരൂഹതയെ ചുറ്റിപറ്റി അന്വേഷണം.

കാര്‍ അപകടത്തില്‍ ലക്ഷ്മിയുടെ വയറ്റില്‍
കമ്ബി കുത്തിതുളഞ്ഞ് ഉണ്ടായ മുറിവില്‍ ദുരൂഹത എന്നാല്‍ അപകടത്തില്‍പ്പെട്ട കാറിനുളളിലെവിടെയും കമ്ബി കണ്ടെത്താനായില്ല.

പുറമേ നിന്നുളള ആയുധം ഉപയോഗിച്ചതിന് സമാനമായ മുറിവാണ് ലക്ഷ്മിക്കേറ്റത്.

മുറിവിനെ ചുറ്റി പറ്റി അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനംണ്‍അന്വേഷണ സംഘം യോഗം ചേര്‍ന്നു

ബാലഭാസ്‌ക്കറുടെ കാര്‍ അപകടത്തില്‍പെട്ടതിന് പിന്നാലെയാണ് കാറിനുളളില്‍ ഉണ്ടായിരുന്ന ഭാര്യ ലക്ഷ്മിയുടെ കാല്‍ ഒടിയുകയും, ഇടത്തേ വയറ്റില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തത്.

മൂര്‍ച്ചയേറിയ ഇരുമ്ബ് തുളച്ച്‌ കയറി ഉണ്ടാവുന്ന തരത്തിലുളള മുറിവാണ് ലക്ഷ്മിയുടെ വയറ്റില്‍ ഉണ്ടായത്.

വയറ്റില്‍ ആഴത്തില്‍ ഉണ്ടായ മുറിവ് നിമിത്തംകുടല്‍ രണ്ടായി മുറിഞ്ഞിരുന്നു.

ലക്ഷ്മിയുടെ മരണത്തിലേക്ക് പോലും നയിച്ചേക്കാമായിരുന്ന ഈ മുറിവിനെ ചുറ്റിപറ്റിയാണ് ദുരൂഹത തുടരുന്നത്.

അപകടത്തിന് ശേഷം കാര്‍ പരിശോധിച്ച ഫോറന്‍സിക്ക് വിദഗ്ദര്‍ക്ക് കാറിനുളളില്‍ നിന്ന് അപകടത്തിന് ഇടയാക്കിയ കമ്ബി കണ്ടെടുക്കാനായില്ല.

ചില്ല് തറച്ച്‌ കയറിയുളള മുറിവ് അല്ലെന്ന് ലക്ഷ്മിയെ പരിശോധിച്ച ഡോക്ടറമാര്‍ വിലയിരുത്തിയിരുന്നു.

രക്ഷാപ്രവര്‍ത്തനിടെ ഉണ്ടായ മുറിവ് ആണോ എന്ന് പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മുന്‍പ് കേസ് അന്വേഷിച്ചിരുന്ന ലോക്കല്‍ പോലീസ് ഈ മുറിവിനെ പറ്റി കാര്യമായി അന്വേഷിച്ചിരുന്നില്ല.

ഇന്ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്ന് ഇത് വരയുളള അന്വേഷണ പുരോഗതി വിലയിരുത്തി.

ലക്ഷ്മിയെ ചികില്‍സിച്ച ഡോക്ടറമാരില്‍ നിന്നും, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ പ്രദേശവാസികളില്‍ നിന്നും വരും ദിവസങ്ങളില്‍ മൊഴി രേഖപെടുത്തും.