കൊടുംചൂടിൽ ഉത്തരേന്ത്യയിലെ മിക്ക പ്രദേശങ്ങളും ചുട്ടുപൊള്ളുന്നു. ഡൽഹിയിലെ പാളം പ്രദേശത്ത് 48 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി. രാജസ്ഥാനിലെ ചുരുവിൽ 50, ബാൻഡയിൽ 49.2, യുപിയിലെ അലഹാബാദിൽ 48.9, മധ്യപ്രദേശിലെ ഝാൻസിയിൽ 48.1 എന്നിങ്ങനെയാണു ചൂട് രേഖപ്പെടുത്തിയത്.
ജൂണ്‍ മാസത്തിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ കൂടിയ ചൂടാണ് ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, യുപി എന്നീ സംസ്ഥാനങ്ങളിലേതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടു ദിവസം കൂടി ചൂടുകാറ്റ് തുടരും. വരും ദിവസങ്ങളിലും ചൂടു തുടരാനാണു സാധ്യത. ജൂണ്‍ അവസാനം വരെ പല പ്രദേശങ്ങളിലും സാധാരണ സഹിക്കാവുന്നതിലും കൂടിയ ചൂട് അനുഭവപ്പെട്ടേക്കാമെന്നും കാലാവസ്ഥാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.