സം​സ്ഥാ​ന​മൊ​ട്ടാ​കെ​യു​ള്ള എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലും വി​ജി​ല​ൻ​സ് റെ​യ്ഡ്. ‘ഓ​പ്പ​റേ​ഷ​ൻ ഈ​ഗി​ൾ വാ​ച്ച്’ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 45 ഓ​ളം എ​യ്‌​ഡ​ഡ്‌ സ്കൂ​ളു​ക​ളി​ലും 15 ഓ​ളം വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലു​മാ​ണ് (DEO/AEO) വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഉ​ച്ച​യ്ക്ക് 12 മു​ത​ലാ​യി​രു​ന്നു മി​ന്ന​ൽ പ​രി​ശോ​ധ​ന.

റെ​യ്ഡി​ൽ മ​ല​പ്പു​റ​ത്തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ നി​ന്ന് ക​ണ​ക്കി​ൽ​പെ​ടാ​ത്ത ഒ​രു ല​ക്ഷം രൂ​പ വി​ജി​ല​ൻ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ശ്രീ​കു​മാ​റി​ൽ നി​ന്നാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

എ​യ്‌​ഡ​ഡ്‌ സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റു​ക​ളും സ്കൂ​ളു​ക​ളി​ലെ പി​ടി​എ ക​മ്മി​റ്റി​ക​ളും ചേ​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​ന സ​മ​യ​ത്ത് ന​ട​ത്തു​ന്ന സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളും അ​ന​ധി​കൃ​ത പ​ണ പി​രി​വും ക​ണ്ട് പി​ടി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു റെ​യ്ഡ്.