തമിഴ്‌നാട്ടില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന വ്യക്തികളെ കേന്ദ്രീകരിച്ച് എന്‍ഐഎ നടത്തുന്ന റെയ്ഡ് തുടരുന്നു. ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ കൂടി പശ്ചാത്തലത്തിൽ എൻഐഎ ഉദ്യോഗസ്ഥർ കോയമ്പത്തൂരിൽ ഏഴ് സ്ഥലങ്ങളിൽ പരിശോധന നടത്തുന്നു. ഉക്കടം, പോത്തനൂർ, കുനിയപത്തുർ ഉൾപ്പെടയുളള സ്ഥലങ്ങളിലാണ് റെയ്ഡ്.
കഴിഞ്ഞ മാസം, തമിഴ് നാട്ടിലെ വിവിധയിടങ്ങളിലുള്ള എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. എൻഐഎയുടെ കേരളത്തിൽ നിന്നുള്ള പ്രത്യേക സംഘമായിരുന്നു കുംഭകോണം, കാരക്കൽ അടക്കമുള്ള സ്ഥലങ്ങളിലെ ഓഫീസുകളിൽ റെയ്ഡ് നടത്തിയത്.