കേരളത്തെ ഞെട്ടിച്ച വാര്‍ത്ത വന്നത് കൊല്ലം പത്തനാപുരത്തു നിന്നും. പത്തനാപുരം കലഞ്ഞൂരിൽ പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർഥി വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കലഞ്ഞൂർ സ്വദേശി ആഷിഖ് (19) ആണ് മരിച്ചത്.
വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാൻ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത സുരക്ഷാ വേലിയിൽ നിന്നാണ് ഷോക്കേറ്റത്.