മലയാളി ഫുട്ബോള്‍ താരം അനസ് എടത്തൊടിക വീണ്ടും ഇന്ത്യൻ ടീമിൽ. ജനുവരിയിൽ വിരമിച്ച അനസിനെ കോച്ച് ഇഗോർ സ്റ്റിമാച്ച് തിരിച്ചു വിളിക്കുകയായിരുന്നു.
ഇന്റർകോണ്ടിനന്റൽ കപ്പിനു മുന്നോടിയായി ആണ് അനസിനെ തിരിച്ചുവിളിച്ചത്. ജൂൺ 25 മുതൽ ആരംഭിക്കുന്ന പരീശിലന ക്യാന്പിലേക്കാണ് അനസിനെ ക്ഷണിച്ചിരിക്കുന്നത്.
ജൂലൈ ഏഴ് മുതൽ 19 വരെയാണ് ഇന്റർകോണ്ടിനന്റൽ കപ്പ്. അനസ് ഉൾപ്പെടെ നാല് മലയാളികളാണ് ടീമിലുള്ളത്.
ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്കേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് അനസ് വിരമിച്ചത്.