ശക്തമായ മഴയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണു. തലനാരിഴയ്ക്കാണ് ഇതുവഴി കടന്നുപോയ വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ സിഗ്നൽ പോയിന്റിന് സമീപത്ത് മണ്ണിടിച്ചലുണ്ടായത്. കനത്തമഴയിൽ മണ്ണിനോടൊപ്പമെത്തിയ കല്ല് റോഡിൽ നിന്നും തെറിച്ച് സന്ദർശകരുടെ വാഹനത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായി തകർന്നിരുന്നു.