ലോകകപ്പില്‍ ന്യൂസീലാന്‍ഡിനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പറ്റിയ പരുക്കാണ് ടീമിനെ വലയ്ക്കുന്നത്. ന്യൂസീലാന്‍ഡിനെതിരായ മത്സരത്തില്‍ ധവാന്‍ കളിച്ചേക്കില്ലെന്നാണ് വിവരം. ധവാന്റെ കൈ വിരലിനാണ് പരുക്ക് പറ്റിയിരിക്കുന്നത്.
ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ പന്ത് നേരിടവെയാണ് ധവാന് പരുക്ക് പറ്റിയത്. പ്രാഥമിക ചികില്‍സ നേടിയ ശേഷം ധവാന്‍ ബാറ്റിങ് തുടര്‍ന്നുവെങ്കിലും ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല . ഇന്ന് സ്‌കാനിങ് പൂര്‍ത്തിയായ ശേഷമേ പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാകൂ.
ഓസ്‌ട്രേലിയയ്ക്ക് എതിരെ ധവാന്റെ സെഞ്ചുറിയുടെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. ട്രെന്‍ഡ്ബ്രിഡ്ജില്‍ മറ്റന്നാളാണ് ഇന്ത്യ ന്യൂസിലന്‍ഡ് മല്‍സരം