തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ തി​ര​ക്കി​ൽ ര​ണ്ട് മ​ണി​ക്കൂ​ർ​ കൊ​ണ്ട് ഒരു സി​നി​മ ചി​ത്രീ​ക​രി​ച്ച് ഒ​രു പ​റ്റം ചെ​റു​പ്പ​ക്കാ​ർ. നി​ഷാ​ദ് ഹ​സൻ എ​ന്ന യു​വ സം​വി​ധാ​യ​ക​ൻ സം​വി​ധാ​നം ചെ​യ്ത വി​പ്ല​വം ജ​യി​ക്കാ​നു​ള്ള​താ​ണ് എ​ന്ന ചി​ത്ര​മാ​ണ് ഇ​ങ്ങ​നെ സാ​ഹ​സി​ക​മാ​യി ചി​ത്രീ​ക​രി​ച്ച​ത്.

എട്ട് കി​ലോ ഭാ​രം വ​രു​ന്ന റെ​ഡ് വെ​പ്പ​ണ്‍ കാ​മ​റ​യു​മാ​യി ഓ​ടി​ന​ട​ന്ന്, ഏഴ് പാ​ട്ട്, മൂന്നു ഫ്ളാ​ഷ് ബാ​ക്ക് സീ​ൻ, മൂന്നു ഫൈറ്റ് സീ​ൻ എ​ന്നി​വ​യാ​ണ് പ​വി കെ. ​പ​വ​ൻ എ​ന്ന കാ​മ​റ​മാ​നും, നി​ഷാ​ദ് ഹ​സനും ചേ​ർ​ന്ന് ചി​ത്രീ​ക​രി​ച്ച​ത്. വ​ട്ടം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ഷാ​ദ് ഹ​സൻ സം​വി​ധാ​നം ചെ​യ്യു​ന്ന വി​പ്ല​വം ജ​യി​ക്കാ​നു​ള്ള​താ​ണ് ഉ​ട​ൻ തിയ​റ്റ​റി​ലെ​ത്തും.

ദി​നു​മോ​ഹ​ൻ, സൈ​ക്കോ, നി​ഷാ​ദ് ഹ​സ​ൻ എന്നിവരുടെ വരികൾക്ക് വി​നാ​യ​ക് ശ​ര​ത് ച​ന്ദ്ര​ൻ, മ​നു മോ​ഹ​ൻ, സൈ​ക്കോ എന്നിവർ സംഗീതം പകരുന്നു. ഉ​മേ​ഷ് ഉ​ദ​യ​കു​മാ​ർ, നി​ഷാ​ദ് ഹ​സ്സ​ൻ, സാ​ന്ദ്രാ ജോ​ണ്‍​സ​ൺ, യാ​മി സോ​ന, ജോ​ബി നെ​ടു​മ​റ്റ​ത്തി​ൽ, ജെ​ക്കു ജേ​ക്ക​ബ്, അ​സി മൊ​യ്ദു, ജി​തേ​ഷ് ജി​ത്തു, ഷാ​മി​ൻ ബ​ഷീ​ർ, ത്ര​യം​ന്പ​ക് ര​ണ​ദി​വേ, മെ​ൽ​വി​ൻ എ​ന്നി​വ​രോ​ടൊ​പ്പം അ​റു​പ​തോ​ളം താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്നു.