തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ർ കെ.​വാ​സു​കി ഐ​എ​എ​സ് നീ​ണ്ട അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചത് സംസ്ഥാന സർക്കാരുമായുള്ള അഭിപ്രായ ഭിന്നതകളേക്കുറിച്ചെന്ന് സൂചന. ആ​റു മാ​സ​ത്തേ​ക്കാ​ണ് കളക്ടർ അ​വ​ധിയെടുത്തിരിക്കുന്നത്. വാസുകി ത​ന്നെ​യായിരുന്നു അ​വ​ധി വി​വ​രം ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ക​ള​ക്ട​റും സ​ർ​ക്കാ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളു​ണ്ടെ​ന്ന് നേരത്തെ മുതൽ വാർത്തകൾ വന്നിരുന്നു. ഇതിനിടെയാണ് വാ​സു​കി അ​പ്ര​തീ​ക്ഷി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്ക​ൽ ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ട​വാ​ങ്ങ​ൽ സ​ന്ദേ​ശം എ​ന്ന വ​രി​ക​ളോ​ടെ​യാ​യിരുന്നു വാ​സു​കി​യു​ടെ ഫേ​സ്ബു​ക് പോ​സ്റ്റ്. ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ച്ച​ത് മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​ണെ​ന്നും ഇ​തു​വ​രെ ന​ൽ​കി​യ പി​ന്തു​ണ​ക​ൾ​ക്ക് ന​ന്ദി​യെ​ന്നും പോ​സ്റ്റി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

സ​ർ​ക്കാ​രി​ന്‍റെ കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​യോ​ട് ക​ള​ക്ട​ർ നേ​ര​ത്തെ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്ന നി​ല​പാ​ടാ​യി​രു​ന്നു വാ​സു​കി​ക്ക്. ഇ​തു​ൾ​പ്പ​ടെ​യു​ള്ള വി​യോ​ജി​പ്പു​ക​ളാ​ണ് അ​വ​ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

നേ​ര​ത്തെ, പ്ര​ള​യ സ​മ​യ​ത്തു​ൾ​പ്പെ​ടെ​യു​ള്ള വാ​സു​കി​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.