വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി ന​ൽ​കി​യ യുവതിയെ ഒ​ടു​വി​ൽ എം​എ​ൽ​എ വി​വാ​ഹം ചെ​യ്തു. ത്രി​പു​ര​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ഐ​പി​എ​ഫ്ടി എം​എ​ൽ​എ ധ​ന​ഞ്ജ​യ് ത്രി​പു​ര​യാ​ണ് ത​നി​ക്കെ​തി​രേ പീ​ഡ​ന പ​രാ​തി​ന​ൽ​കി​യ യുവതിയെ​ത്ത​ന്നെ വി​വാ​ഹം ചെ​യ്ത​ത്.

മേ​യ് 20നാ​ണ് യുവതി ​അ​ഗ​ർ​ത്ത​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എം​എ​ൽ​എ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നും എ​ന്നാ​ൽ, ഇ​പ്പോ​ൾ വി​വാ​ഹം ക​ഴി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. ഇ​തേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് റി​മ​വാ​ലി എം​എ​ൽ​എ​യാ​യ ധ​ന​ഞ്ജ​യ് ത്രി​പു​ര​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു.

എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത്രി​പു​ര ഹൈ​ക്കോ​ട​തി ത​ള്ളു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ പാ​ർ​ട്ടി ഇ​ട​പെ​ട്ട് കേ​സി​ന് ഒ​ത്തു​തീ​ർ​പ്പു ശ്ര​മം ന​ട​ത്തു​ക​യും യുവതിയു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് എം​എ​ൽ​എ ത​യാ​റാ​കു​ക​യു​മാ​യി​രു​ന്നു.