സമാജ്വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ലക്നോവിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുലായത്തിനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം വന്നതിനെ തുടര്‍ന്ന് ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുലായം സിംഗ് യാദവ്. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. ഇതിനു പിന്നാലെയാണ് രാത്രിയിൽ വീണ്ടും ക്ഷീണം അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്.