ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് ശേഷമുള്ള ഇടത് മുന്നണിയുടെ ആദ്യ യോഗം ഇന്ന് ചേരും. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടാണ് തോല്‍വിയുടെ പ്രധാന കാരണമെന്ന അഭിപ്രായം ഘടകകക്ഷികള്‍ ഉന്നയിക്കും.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ സിപിഎമ്മും സിപിഐയും ഇതിനകം വിലയിരുത്തിയിരുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് യുഡിഎഫിന് അനുകൂലമായെന്നാണ് ഇരുപാര്‍ട്ടികളുടേയും വിലയിരുത്തല്‍. ഇന്ന് ചേരുന്ന മുന്നണി യോഗത്തിലും സമാന നിലപാടുകള്‍ തന്നെ ഉയരും. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള കര്‍മ്മ പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്യും.