വി​ഷ്ണു വി​ശാ​ലും ജ്വാ​ല​ഗു​ട്ട​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണോ… വി​ശാ​ലി​ന് ത​ന്നെ ഈ ​കാ​ര്യ​ത്തി​ൽ ഉ​റ​പ്പി​ല്ല. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ഫോ​ട്ടോ വി​ശാ​ൽ പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ൽ‌ ച​ർ​ച്ച​ക​ൾ കൊ​ഴു​ക്കു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി ത​നി​ക്ക് ജ്വാ​ല​യെ അ​റി​യാ​മെ​ന്നും ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​റേ കോ​മ​ണ്‍ സു​ഹൃ​ത്തു​ക്ക​ളു​ണ്ടെ​ന്നു​മാ​യി​രു​ന്നു താ​രം പ​റ​ഞ്ഞ​ത്. ഒ​രു​പാ​ട് സ​മ​യം ഒ​ന്നി​ച്ച് ചെ​ല​വ​ഴി​ക്കാ​റു​ണ്ട്. പ​ര​സ്പ​രം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് ത​ങ്ങ​ള്‍. പ്ര​ണ​യ​ത്തി​ലാ​ണോ എ​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ചാ​ല്‍ കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​യാ​നാ​വി​ല്ലെ​ന്നും താ​രം പ​റ​ഞ്ഞു.