പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛനും ബന്ധുക്കളും അച്ഛന്റെ സുഹൃത്തും അടക്കം നാലുപേര്‍ അറസ്റ്റില്‍. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ വിദ്യാര്‍ഥിനികളാണ്..

ആറ്റിങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെ കല്ലമ്പലം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒരു വര്‍ഷമായി പീഡനം തുടരുകയായിരുന്നെന്നാണ് പരാതിയില്‍ പറഞ്ഞത്. തുടര്‍ന്ന് കല്ലമ്പലം സിഐ രാജേഷിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു.