ശ്രീലങ്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുപ്പതിയിലെത്തി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയും ഗവര്‍ണ്ണര്‍ ഇ.എസ്.എല്‍ നരസിംഹന് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് എയര്‍പോര്‍ട്ടിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ തിരുപ്പതി ദര്‍ശനമാണിത്.ബിജെപിയുടെ നേതൃത്തത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം അഭിസംബോധന ചെയ്ത് സംസാരിച്ചതിന് ശേഷമാണ് മോദി തിരുപ്പതി ദര്‍ശനം നടത്തിയത്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും പുരോഗതിയ്ക്കും വേണ്ടിയാണ് ഓരോ ബിജെപി പ്രവര്‍ത്തകനും പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടാണ് ബിജെപി രണ്ടാംതവണയും അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു