ജമ്മുകാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തു. സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ സുരക്ഷാ സേന പിടിച്ചെടുത്തു.

കിഷ്ത്വാര്‍ ജില്ലയിലെ കേഷ്‌വന്‍ മേഖലയിലുള്ള പാന്ദ്‌ന വനത്തിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. സുരക്ഷാ സേനയും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് താവളം കണ്ടെത്തിയത്. ഇവിടെ നിന്നും ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. സംഭവ സ്ഥലത്ത് സൈന്യം നടത്തിയ തിരച്ചിലില്‍ എകെ സീരിസില്‍ ഉള്‍പ്പെട്ട 3 തോക്കുകളും കണ്ടെത്തിയിരുന്നു.