ഓസ്ട്രേലിയയ്ക്കെതിരെ യുള്ള ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. ശിഖര്‍ ധവാന്‍ സെഞ്ച്വറിയിലാണ് ഇന്ത്യ മുന്നോട്ട് കുതിച്ചത്. ധവാന് പുറമെ ഓപ്പണര്‍ രോഹിത് ശര്‍മ്മയും നായകന്‍ വിരാട് കോലിയും അര്‍ദ്ധ സെഞ്ച്വറി നേടി. ഓവലില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് നേടിയത്. മത്സരത്തിലൂടെ ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമെന്ന റെക്കോഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കി.ധവാനും രോഹിതും ഓപ്പണിംഗ് വിക്കറ്റില്‍ 127 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മികച്ച തുടക്കമാണ് നല്‍കിയത്.