വന്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിന്റെ വേദിയില്‍. ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരം കാണാന്‍ മല്യ എത്തി. സാമ്ബത്തിക തട്ടിപ്പ് കേസില്‍ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മല്യ പ്രതികരിച്ചില്ല. താന്‍ കളികാണാന്‍ എത്തിയതാണെന്ന് മല്യ പറഞ്ഞു. കേസിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അടുത്ത വിചാരണ ജൂലൈയില്‍ നിശ്ചയിച്ചിട്ടുണ്ടെന്നും മല്യ കൂട്ടിച്ചേര്‍ത്തു.
വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ കബളിപ്പിച്ച് 9000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷമാണ് മല്യ രാജ്യം വിട്ടത്. തുടര്‍ന്ന് ഇയാളെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള നടപടികള്‍ തുടങ്ങി.