മാലദ്വീപ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിൽ എത്തി. കൊളംബോ വിമാനത്താവളത്തിൽ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയാണ് നരേന്ദ്ര മോദിയെ സ്വീകരിച്ചത്.

ഈസ്റ്റർ ദിനത്തിൽ ഭീകരാക്രമണം നടന്ന പള്ളി പ്രധാനമന്ത്രി സന്ദർശിച്ചു. ആക്രമണത്തിൽ മരണമടഞ്ഞവർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഒപ്പം ആക്രമണം നടന്ന കൊളംബോയിലെ മറ്റ് പ്രദേശങ്ങളും അദ്ദേഹം സന്ദർശിക്കും. ഇതൊരു സുപ്രധാനമായ സന്ദർശനമാണെന്ന് കൊളംബോയിലെത്തിയ ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായും ലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുമായും നരേന്ദ്രമോദി കൂടിക്കാഴ്‍ച നടത്തും.