ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. വിൻഡീസിനെതിര കളിച്ച ടീമിനെ തന്നെയാണ് ഓസിസും ഇന്നിറക്കിയത്.

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് കീഴടക്കിയതിന്‍റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഓസിസ് പോരാട്ടത്തിന് എത്തുന്നത്. എന്നാൽ, വെസ്റ്റ് ഇൻഡീസ് പേസ് ആക്രമണത്തിന് മുന്നിൽ മുൻനിര തകർന്നത് ഓസിസിനെ ആശങ്കപ്പെടുത്തുന്നുണ്ട്.