ബാലഭാസ്‌കറുടെ ഫോൺ പ്രകാശ് തമ്പിയുടെ വീട്ടിൽനിന്നും അന്വേഷണ സംഘം കണ്ടെത്തി. പ്രകാശ് തമ്പിയുടെ വീട്ടിൽ നിന്ന് രണ്ട് മൊബൈലുകളാണ് ഡി.ആർ.ഐ കണ്ടെടുത്തത്. മൊബൈൽ ഡിആർഐ ശാസ്ത്രീയ പരിശോധനയ്ക്കയച്ചു ബാലഭാസ്‌ക്കറിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ചിത്രങ്ങൾ കോർത്തിണക്കി ആൽബം നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഫോൺ കൈവശം വെച്ചതെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. അതേസമയം, പ്രകാശ് തമ്പിയുടെ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല.

അപകടം നടന്നതിനുശേഷം അദ്ദേഹത്തിന്റെ പഴ്‌സും മൊബൈല്‍ ഫോണും തന്റെ കൈയ്യില്‍ ആണ് ലഭിച്ചത് എന്ന് പ്രകാശന്‍ തമ്പി സമ്മതിച്ചു. അതിന് ശേഷം പഴ്‌സ് വീട്ടുകാര്‍ക്ക് തിരികെ നല്‍കി. പക്ഷേ, മൊബൈല്‍ ഫോണ്‍ തന്റെ കൈയ്യില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു എന്നാണ് പ്രകാശന്‍ തമ്പിയുടെ മൊഴി.