ജനനം മുതല്‍ ഈ ഇരട്ടസഹോദരങ്ങള്‍ എന്തിനും ഏതിനും ഒരുമിച്ചാണ്. ഒരേ സ്‌കൂളില്‍ പഠിച്ച് വളര്‍ന്നവര്‍ കോളേജ് കാലഘട്ടത്തില്‍ മാത്രം രണ്ടിടങ്ങളിലായി മാറേണ്ടി വന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുക എന്ന രണ്ടുപേരുടെയും സ്വപ്‌നം കൈവിടാതെ നീങ്ങിയ ഇരുവരെയും വിധി വീണ്ടും ഒന്നിപ്പിച്ചിരിക്കുകയാണ്.

അഭിനവ് പതക്ക് പരിണവ് പതക്ക് എന്നീ ഇരട്ട സഹോദരങ്ങളാണ് ഇന്ത്യന്‍ ആര്‍മിയിലെ രണ്ട് വ്യത്യസ്ത യൂണിറ്റുകളിലായി നിയമിക്കപ്പെട്ടിരിക്കുന്നത്. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 457 കേഡറ്റുകളുടെ ഒപ്പമാണ് ഇരട്ടസഹോദരങ്ങളും സൈന്യത്തിന്റെ ഭാഗമാകുന്നത്.