കോളേജ് അധ്യാപകനെ കാണാതായി. കല്‍പ്പറ്റ ​ഗവണ്‍മെന്റ് കോളെജിലെ ജേര്‍ണലിസം അധ്യാപകൻ പുത്തനത്താണി സ്വദേശി ലുഖ്മാ(34) നെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. ലുഖ്മാനിനെ കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി സഹോദരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു.

കോളേജിലേക്ക് എന്നുപറഞ്ഞാണ്‌ ലുഖ്മാൻ വീട്ടിൽനിന്ന് ഇറങ്ങിയത്. വളവന്നൂരില്‍ വെച്ചാണ് ഇദ്ദേഹത്തെ കാണാതാകുന്നത്.വളവന്നൂര്‍ എത്തിയതോടെ ഫോണ്‍ ഓഫായെന്നും സഹോദരന്‍ മൂര്‍ഷിദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു